
പന്തളം : മങ്ങാരം ഗവ.യു.പി.സ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം നടത്തി. പൂർവ്വ വിദ്യാർത്ഥിനിയും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ എ.ഗിരിജാകുമാരി ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി ടി.എൻ.കൃഷ്ണ പിള്ള അദ്ധ്യക്ഷനായിരുന്നു. എസ്.എം.സി ചെയർമാൻ കെ.എച്ച് ഷിജു, സ്‌കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി ടീച്ചർ, ഇ.മുഹമ്മദ് ഷാ, സോളമൻ വരവ് കാലായിൽ എന്നിവർ സംസാരിച്ചു. എം.ബി.ബിനുകുമാർ സ്വാഗതവും ശ്രീജാ ശ്രീധർ നന്ദിയും പറഞു. പൂർവവിദ്യാർത്ഥി സംഘടന ഭാരവാഹികളായി ടി.എൻ.കൃഷ്ണപിള്ള,എ.ഗിരിജകുമാരി(രക്ഷാധികാരിമാർ)എം.ബി.ബിനുകുമാർ(ചെയർമാൻ) ഇ.മുഹമ്മദ് ഷാ,സോളമൻ കാലായിൽ (വൈസ് ചെയർമാൻമാർ) ശ്രീജ ശ്രീധർ( കൺവീനർ)സുധീർ ആശാരിയ്യത്ത്,ഷാൻ മുത്തുണ്ണിയിൽ (ജോയിൻ കൺവീനറന്മാർ) എന്നീവരെ തിരഞ്ഞെടുത്തു.