03-attachakkal-nss-camp
പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ അവതരിപ്പിച്ച രഹിത ലഹരി നാടകം

കോന്നി: സാമൂഹ്യ പ്രതിബദ്ധതയോടെ നാടിനൊപ്പം ചേർന്ന് നടത്തിയ പ്രവർത്തനങ്ങളിലൂടെ അട്ടച്ചാക്കൽ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ് .എസ് ക്യാമ്പ് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി. തെങ്ങുംകാവ് ഗവ.എൽ .പി സ്‌കൂളിൽ വച്ചായിരുന്നു ക്യാമ്പ്. സ്‌കൂൾ മാനേജർ റവ. പി. വൈ. ജസന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ‌ഞ്ചായത്ത് അംഗം റോബിൻ പീറ്ററാണ് ക്യാമ്പ് ഉദ്ഘാടനംചെയ്തത്. ഐ എം എ, എക്‌സൈസ്, വനിത ശിശു വികസന വകുപ്പ്, ആരോഗ്യവകുപ്പ്, വുമൺ സെൽ, പി .എച്ച്. സി, പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ സമം ശ്രേഷ്ഠം, രഹിത ലഹരി, സ്‌നേഹാരാമം തുടങ്ങിയ പദ്ധതികൾ നടത്തി. വന്ദ്യം വയോജനം പദ്ധതിയുടെ ഭാഗമായി സ്‌നേഹാലയം സന്ദർശിച്ച് ഭക്ഷണ സാധനങ്ങൾ നൽകി. എൻ .എസ്. എസ് സംസ്ഥാന കോ‌ഡിനേറ്റർ ഡോ.രഞ്ജിത്ത് , ചൈൽഡ് ആൻഡ് അഡോളസെന്റ് വെൽഫെയർ കോഡിനേറ്റർ രേഷ്മ രാജൻ,​ കോന്നി എക്‌സൈസ് ഓഫീസർ ബിജു ഫിലിപ്പ് , രമ്യ എസ്. നായർ ,​ ഷേബ ബിനോയ്,​ കോന്നി ഫയർഫോഴ്സ് സ്റ്റേഷൻ ഒാഫീസർ എ. സുനിൽ ,​ കവിത ജി .കർത്ത തുടങ്ങിയവർ ക്ളാസെടുത്തു.