പന്തളം: പന്തളം എൻ.എസ്.എസ് താലൂക്ക് യൂണിയൻ 21 സ്വയം സഹായ സംഘങ്ങൾക്ക് 2.25 കോടി രൂപ ധനശ്രീ പദ്ധതി പ്രകരം വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. ആർ. ഗോപാലകൃഷ്ണ പിള്ള, എം എസ്. എസ്. ട്രഷറർ എ. കെ. വിജയൻ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ മുല്ലംതാനത്തു സോമൻ ഉണ്ണിത്താൻ, ജയചന്ദ്രൻ പിള്ള, സി. ആർ. ചന്ദ്രൻ, കുസുമ കുമാരി,യൂണിയൻ സെക്രട്ടറി കെ. കെ. പദ്മകുമാർ, അശ്വതി, ധനലക്ഷ്മി ബാങ്ക് മാനേജർ രശ്മി, രാജഗോപാൽ, എന്നിവർ പ്രസംഗിച്ചു.