g

അടൂർ : ബ്ളാഹേത്ത് ഫൗണ്ടേഷന്റെയും ചാരിറ്റബിൾ സൊസൈറ്റിയുടെയും ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പുതുവത്സാരാഘോഷം നടത്തി. ഐ. എസ്. ആർ. ഒ റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഡോ.കോശി എം.ജോർജ്ജ് ഉദ്ഘാടനം ചെയ്തു.ഫൗണ്ടേഷൻ ചെയർമാൻ ഡോ.ഫാ.ഗീവർഗീസ് ബ്ളാഹേത്ത് അദ്ധ്യക്ഷതവഹിച്ചു. പറക്കോട് ബ്ളോക്ക് പഞ്ചായത്ത് ഡവലപ്പ്മെന്റ് കമ്മിറ്റി ചെയർപേഴ്സൺ കുഞ്ഞന്നാമ്മകുഞ്ഞ് പരിസ്ഥിതി ലഹരിവിരുദ്ധ ബോധവത്കരണ ക്ളാസെടുത്തു. കഞ്ഞൂഞ്ഞമ്മ ജോസഫ്, പ്രൊഫ. കുര്യൻ തോമസ്, വി.കെ. സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു. പ്രൊഫ.ആനിയമ്മ ജോർജ്ജ് സ്വാഗതവും ഏബ്രഹാം ബ്ളാഹേത്ത് നന്ദിയും പറഞ്ഞു.