
പത്തനംതിട്ട : കേരള കോൺഗ്രസ് എം സംസ്‌കാരവേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മന്നത്ത് പത്മനാഭന്റെ 147-ാമത് ജന്മദിന ആഘോഷം അഞ്ചിന് വൈകിട്ട് 4.30ന് തിരുവല്ല വൈ.എം.സി.എ ഹാളിൽ നടക്കും. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ.വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിക്കും. ടി.ഒ.എബ്രഹാം, എൻ.എം.രാജു, സജി അലക്‌സ്, ചെറിയാൻ പോളച്ചിറയ്ക്കൽ, അംബികാമോഹൻ, സംസ്‌കാരവേദി ഭാരവാഹികളായ അഡ്വ.മനോജ് മാത്യു, രാജു കുന്നക്കാട്, ഡോ.അലക്‌സ് മാത്യു, സോമൻ താമരച്ചാലിൽ എന്നിവർ സംസാരിക്കും.