viju
ഡോ. വിജു കൃഷ്ണൻ

പത്തനംതിട്ട: അഡ്വ. ഏബ്രഹാം മണ്ണായിക്കൽ ഫൗണ്ടേഷന്റെ പ്രഥമ അവാർഡിന് ഡോ. വിജു കൃഷ്ണനെ തിരഞ്ഞെടുത്തതായി ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 25000 രൂപയും ശിൽപ്പവുമാണ് അവാർഡ്. കർഷകനേതാവും എഴുത്തുകാരനുമായ ഡോ. വിജു കൃഷ്ണൻ അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി, സി.പി.എം കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 11ന് വൈകിട്ട് മൂന്നിന് പത്തനംതിട്ട ടൗൺഹാളിൽ നടക്കുന്ന ഏബ്രഹാം മണ്ണായിക്കൽ അനുസ്മരണ സമ്മേളനത്തിൽ മന്ത്രി വീണാ ജോർജ്ജ് അവാർഡ് നൽകും. എ ഗോകുലേന്ദ്രൻ, അഡ്വ. എസ് മനോജ്, അഡ്വ. ആശാ ചെറിയാൻ, അഡ്വ. റ്റി സക്കീർ ഹുസൈൻ, തോമസ് മണ്ണായിക്കൽ എന്നിവർ അംഗങ്ങളായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

അഡ്വ. ടി സക്കീർ ഹുസൈൻ, എ ഗോകുലേന്ദ്രൻ, മോളിക്കുട്ടി ദാനിയേൽ, പ്രീത ഏബ്രഹാം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.