cds

ചെങ്ങന്നൂർ: നഗരസഭ 23ാം വാർഡ്തല കമ്മിറ്റിയും കുടുംബശ്രീ എഡിഎസും സംയുക്തമായി പുതുവത്സരാഘോഷവും സ്‌നേഹ സംഗമ ദീപ പ്രതിജ്ഞയും സംഘടിപ്പിച്ചു. നഗരസഭാ കൗൺസിലർ കെ.ഷിബുരാജൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പാണ്ഡവൻപാറ പ്രിയദർശിനി കോളനിയിൽ മെഴുകുതിരികൾ കത്തിച്ച് സ്‌നേഹസംഗമ ദീപ പ്രതിജ്ഞയെടുത്തു എ.ഡി.എസ് ചെയർപേഴ്‌സൺ ടി.കെ.പുഷ്പ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് ഉഷ സത്യൻ, സെക്രട്ടറി പി.എ അനുഷ, ശാന്തമ്മ ചന്ദ്രൻ, പി.കെ ശാന്തമ്മ, രമണി വിനോദ്, ലളിത നിർമ്മലൻ എന്നിവർ പ്രസംഗിച്ചു.