
മല്ലപ്പള്ളി: ഹോളി ഇമ്മാനുവേൽ സി. എസ്. ഐ. ഇടവകയുടെ ചേർത്തോട് എബനേസർ പ്രാർത്ഥനാലയ കൺവെൻഷൻ ജനുവരി 5,6,7 തീയതികളിൽ ചേർത്തോട് എബനേസർ പ്രാർത്ഥനാ ഹാളിൽ നടത്തും. ജനുവരി 5ന് രാവിലെ 10.30ന് ഉപവാസ പ്രാർത്ഥന, പ്രസംഗം എസ്.ജോൺ (സഭാശുശ്രൂഷകൻ, സെന്റ് തോമസ് സി.എസ്.ഐ.ചർച്ച്, ദേവങ്കര), വൈകീട്ട് 6.30ന് ഗാനശുശ്രൂഷ, മദ്ധ്യസ്ഥ പ്രാർത്ഥന, പ്രസംഗം തോമസ് ടി. ഐപ്പ് (മിഷൻസ് ഇന്ത്യ ചെങ്ങന്നൂർ), ജനുവരി 6 വൈകീട്ട് 6.30ന് ഗാനശുശ്രൂഷ, മദ്ധ്യസ്ഥ പ്രാർത്ഥന പ്രസംഗം റവ. ദിനേഷ് ബാബു (വികാരി, ഓൾ സെയിന്റ്‌സ് സി. എസ്.ഐ. ഇടവക, അയിരൂർ), ജനുവരി 7 വൈകീട്ട് 6.30 ന് ഗാനശുശ്രൂഷ, മദ്ധ്യസ്ഥ പ്രാർത്ഥന, പ്രസംഗം റവ. ഷാജി എം. ജോൺസൺ (വികാരി, ഹോളി ഇമ്മാനുവേൽ സി.എസ്.ഐ. ചർച്ച് മല്ലപ്പളളി).