nss
എൻ.എസ്.എസ് സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് പേരൂർച്ചാൽ പാലത്തിന്റെ പാതയോരത്ത് കാഞ്ഞീറ്റുകര എസ്.എൻ.ഡി.പി വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റ് നിർമ്മിച്ച പൂന്തോട്ടം പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ നാടിന് സമർപ്പിച്ചപ്പോൾ

കാഞ്ഞീറ്റുകര : എൻ.എസ്.എസ് സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് പേരൂർ ച്ചാൽ പാലത്തിന്റെ പാതയോരത്ത് കാഞ്ഞീറ്റുകര എസ്.എൻ.ഡി.പി വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റ് പൂന്തോട്ടമൊരുക്കി. അദ്ധ്യാപകരായ എസ്. ശ്രീജ, ഗിരീഷ് ലാൽ എന്നിവർ നേതൃത്വംനൽകി. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ പൂന്തോട്ടം നാടിന് സമർപ്പിച്ചു. വാർഡ് മെമ്പർ ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ എസ്. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.