udf

ചെറിയനാട് : ചെങ്ങന്നൂരിൽ യു.ഡി.എഫ് നടത്തുന്ന കുറ്റവിചാരണ സദസിന്റെ ഭാഗമായി നടന്ന കൺവെൻഷൻ ജില്ലാ കൺവീനർ അഡ്വ.ബി.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ വി.എസ്.ബിജു അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇ.വൈ.ഹനീഫ മുഹമ്മദ് മൗലവി, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ അഡ്വ.ഡി.നാഗേഷ് കുമാർ, ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.കെ.ആർ.സജീവൻ, അഡ്വ.ജോർജ് തോമസ്, അഡ്വ.ദിലീപ് ചെറിയനാട്, സി എൻ.പ്രസന്നകുമാർ, സാബു ഇലവുംമൂട്ടിൽ, സിബി സജി, ഷാജി പഴയകാല, ശ്രീലത ഓമനകുട്ടൻ, ശ്രീകുമാരി മധു എന്നിവർ പ്രസംഗിച്ചു.