അത്തിക്കയം: കടുമീൻചിറ അരുവിപ്പുറം ശ്രീമഹാദേവ ക്ഷേത്രത്തിലെ ദേവപ്രശ്‌ന പരിഹാര ക്രിയയും ബാലാലയ പ്രതിഷ്ഠാ കർമ്മവും ജനുവരി 6 മുതൽ 12 വരെ നടക്കും. തന്ത്രി തിരുവല്ല പറമ്പൂരില്ലത്ത് നാരായണൻ നീലകണ്ഠ ഭട്ടതിരിപ്പാടും സഹതന്ത്രി കൃഷ്ണൻ നമ്പൂതിരിയും മേൽശാന്തി അനൂപ് ശിവവും മുഖ്യകാർമ്മികത്വം വഹിക്കും. 6,​ 7,​ 8 തീയതികളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ശിവപുരാണ പാരായണം. 9ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7ന് മഹാമൃത്യുഞ്ജയഹോമം, തുടർന്ന് വിഷ്ണുപൂജ. വൈകിട്ട് 5.30ന് നടതുറക്കൽ, 6.45ന് ദീപാരാധന, 7ന് ഭഗവതിസേവ . തുടർന്ന് സുദർശനഹോമം. ബുധനാഴ്ച രാവിലെ 6ന് ഗണപതിഹോമം, 7ന് സുദർശനഹോമം, പരദേവത പൂജ, 7ന് ആവാഹനം തുടർന്ന് തിലഹഹോമം, കാലുകഴുകിച്ചൂട്ട്, ശുദ്ധപുണ്യാഹം. വൈകിട്ട് 6.45ന് ദീപാരാധന, തുടർന്ന് ഭഗവതിസേവ പ്രതിമാ ജപം, ഉച്ചാടനം. വ്യാഴാഴ്ച രാവിലെ 6ന് ഗണപതിഹോമം, തുടർന്ന് തിലഹഹോമം, സുകൃതഹോമം, സായൂജ്യപൂജ, കാലുകഴുകീച്ചൂട്ട്, സായൂജ്യം ദക്ഷിണ. വെള്ളിയാഴ്ച രാവിലെ ബാലാലയത്തിങ്കൽ ശുദ്ധിക്രിയകൾ, നവകം, പഞ്ചഗവ്യകലശപൂജ, ഒറ്റക്കലശപൂജ, കലശാഭിഷേകം, വിശേഷാൽപൂജ, അനുജ്ഞാ പ്രാർത്ഥന, തിമിലപാണി, ബാലാലയ പ്രതിഷ്ഠ