newyear

തിരുവല്ല: മാർത്തോമ്മാ സഭ നിരണം-മാരാമൺ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഗീത സായാഹ്നവും നടത്തി. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. റവ.മാത്യൂസ് എ.മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡോ.തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്താ മുഖ്യസന്ദേശം നൽകി. അനീഷ് കുന്നപ്പുഴ, റവ.ഉമ്മൻ കെ.ജേക്കബ്, ബിനുജോൺ, റവ.ഏബ്രഹാം തോമസ്, റവ.വിനോദ് ബാബു,റവ.തോമസ് മാത്യു, ജോളി ഈപ്പൻ, ലിനോജ് ചാക്കോ, ജിജി ഇടിക്കുള ജോർജ്, ജോയൽ മാത്യൂസ്, സൂസൻ തോമസ്, സൂസമ്മ ശാമുവേൽ, ഷിനി ജേക്കബ്, റവ.ബിനു വർഗിസ്, സജി പെരുമാൾ,വി.എം.ജോസഫ്, എബിൻ മാത്യു എന്നിവർ പ്രസംഗിച്ചു.