
പത്തനംതിട്ട: കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു ) സാംസ്‌കാരിക വിഭാഗമായ ജലദയുടെ നേതൃത്വത്തിൽ സാംസ്‌കാരിക സദസും ജില്ലാ തല കലാമത്സരങ്ങളും നടന്നു. യൂണിയൻ ജില്ലാ പ്രസിഡന്റ് ഒ.നിയാസിന്റെ അദ്ധ്യക്ഷതയിൽ ഫോക് ലോർ അക്കാഡമി അംഗം അഡ്വ.സുരേഷ് സോമ ഉദ്ഘാടനം ചെയ്തു. വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് രാജേഷ് ആർ.ചന്ദ്രൻ, ജില്ലാ സെക്രട്ടറി അനിൽ.ടി , സൂര്യ എസ്.ശേഖർ, ബിജു പി.ആർ, സന്ദീപ് പുലിത്തിട്ട , രാജേന്ദ്രൻ പാലച്ചുവട് എന്നിവർ പ്രസംഗിച്ചു.