ചെങ്ങന്നൂർ: സ്വാതന്ത്ര്യസമര ത്തിൽ രക്തസാക്ഷിത്വം വരിച്ച കുടിലിൽ ജോർജിന്റെ സ്മാരക നിർമ്മാണം അന്തിമഘട്ടത്തിൽ. മന്ത്രി സജി ചെറിയാൻ സ്ഥലം സന്ദർശിച്ച് നിർമ്മാണപുരോഗതി വിലയിരുത്തി. 2020ൽ എം.എൽ.എ ആയിരുന്ന സജി ചെറിയാന്റെ ശ്രമഫലമായാണ് സ്മാരകത്തിന് കെ.എസ്ആർ.ടി.സി ഒന്നേകാൽ സെന്റ് സ്ഥലം അനുവദിച്ചത്. നിർമ്മാണത്തിനു വേണ്ടി സാംസ്കാരിക വകുപ്പ് 33.6 ലക്ഷം രൂപയും വകയിരുത്തി. ഹാർബർ എൻജിനീയറിംഗ് വകുപ്പ് ആലപ്പുഴ ഡിവിഷന്റെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് നിർമ്മാണം നടത്തുന്നത്.