തിരുവല്ല: സുദർശനം മെലഡീസിന്റെ 200-ാം ഗാനത്തിന്റെ റെക്കോർഡിങ് തൃപ്പൂണിത്തുറ ഡിജിസ്റ്റാർ മീഡിയ ലാബിൽ നടന്നു. പിന്നണി ഗായകൻ ഡോ. മധു ബാലകൃഷ്ണൻ ഗാനം ആലപിച്ചു. ഡോ. ബി.ജി. ഗോകുലൻ - പി.ഡി. സൈഗാൾ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്. റെക്കോർഡിങ്ങിന് ശേഷം ഗാനരചയിതാവും നിർമ്മാതാവുമായ ഡോ. ഗോകുലൻ പൊന്നാടയും ശില്പവും ഡോ. മധു ബാലകൃഷ്ണന് സമ്മാനിച്ചു. സംഗീത സംവിധായൻ പി .ഡി സൈഗാൾ, സൗണ്ട് എൻജിനിയർ സന്തോഷ് ഇറവങ്കര എന്നിവരേയും ആദരിച്ചു. ഗാനരചയിതാവും സിനിമാ നിർമ്മാതാവുമായ മുരളി നീലാംബരി, പ്രമുഖ സാഹിത്യകാരന്മാർ എന്നിവരും ചടങ്ങിൽ സംസാരിച്ചു.