sealing

പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഇളകിവീണ സീലിംഗിന്റെ അവശേഷിച്ച ഭാഗം പൊളിച്ചുമാറ്റി. പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിന് വേണ്ടി ഒ.പി, കാഷ്വാലിറ്റി ബ്ലോക്ക് പൊളിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനാൽ പുതിയ സീലിംഗ് സ്ഥാപിക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കെട്ടിടം പൊളിക്കാൻ ലേല നടപടികൾ പൂർത്തിയായി നിർമ്മാണത്തിന് വേണ്ടിയുള്ള കരാറും ഒപ്പിട്ടു. 2019 - 20 കാലഘട്ടത്തിൽ ഹൗസിംഗ് ബോർഡാണ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനും ഒ.പി ബ്ലോക്കിനും മുമ്പിൽ സീലിംഗ് സ്ഥാപിച്ചത്. ഇത് വളഞ്ഞ് താഴേക്ക് പതിക്കാവുന്ന രീതിയിലായിരുന്നു. നിരന്തരം സീലിംഗ് ഇളകി വീണിട്ടും അധികൃതർ യാതൊരു നടപടികളും സ്വീകരിച്ചില്ല.