അടൂർ: മാർത്തോമ്മാ സഭ അടൂർ ഭദ്റാസന കൺവെൻഷൻ തുടങ്ങി. സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫീം എന്നീ എപ്പിസ്കോപ്പമാർക്ക് സ്വീകരണം നൽകി. സ്ഥലംമാറിപ്പോകുന്ന ഡോ. ഏബ്രഹാം മാർ പൗലോസിന് യാത്രയയപ്പ് നൽകി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. ഏബ്രഹാം മാർ പൗലോസ് അദ്ധ്യക്ഷതവഹിച്ചു. ഡോ. തോമസ് മാർ തീത്തോസ് മുഖാതിഥിയായിരുന്നു. ഭദ്രാസന സെക്രട്ടറി റവ. ബേബി ജോൺ, ട്രഷറർ ബിനു പി. രാജൻ എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ചു. ഡോ. തോമസ് മാർ തിമോത്തിയോസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സീനിയർ വികാരി ജനറൽ റവ. ജോർജ്ജ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. ഇന്ന് വൈകിട്ട് 6.30 ന് ഡോ. സാം മല്ലപ്പള്ളി പ്രസംഗിക്കും. 5 ന് രാവിലെ 10 ന് റവ. ഷാജി തോമസ് പ്രസംഗിക്കും. റവ. റോണി ചെറിയാൻ അദ്ധ്യക്ഷതവഹിക്കും. വൈകിട്ട് 3 ന് ഡോ. സൂസൻ അലക്സാണ്ടറും 6.30 ന് റവ. ഷാജി തോമസും പ്രസംഗിക്കും. 6 ന് രാവിലെ 10 ന് സണ്ടേസ്കൂൾ യോഗം, വൈകിട്ട് 3 ന് ഫാ. ജോൺ സ്ളീബായും സംഘവും നയിക്കുന്ന യുവവേദി, 5 ന് മുൻ സഭാ സെക്രട്ടറി സി. വി. സൈമൺ പ്രസംഗിക്കും. 7 ന് വൈകിട്ട് 6.30 ന് റവ. ഡോ. മോത്തി വർഗീസ് പ്രസംഗിക്കും. മാത്യൂസ് മാർ സെറാഫീം എപ്പിസ്കോപ്പ സമാപന സന്ദേശം നൽകും.