
അടൂർ: എസ്. എൻ. ഡി. പി യോഗം 3682ാം നെല്ലിമുകൾ ശാഖയിൽ താംബൂലപ്രശ്‌നപരിഹാരക്രിയകൾ 5, 6, തീയതികളിൽ നടക്കും. 5ന് പുലർച്ചെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, മൃത്യുഞ്ജയഹോമം, വിഷ്ണുപൂജ. 11.30ന് പ്രഭാഷണം, 12.30ന് സമൂഹസദ്യ, വൈകിട്ട് 6 ന് ഭഗവതിസേവ, പരദേവതാപൂജ, സുദർശനഹോമം, ആവാഹനം. 6ന് പുലർച്ചെ തിലഹോമം, പാൽപായസഹോമം, സയൂജ്യപൂജ, ഉച്ചയ്ക്ക് 1ന് സമൂഹസദ്യ, വൈകിട്ട് 6.30ന് സർപ്പബലി. 7ന് രാവിലെ 10ന് മോട്ടിവേഷൻക്ലാസ് സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എൽ. സുഗതൻ നയിക്കും.