പത്തനംതിട്ട: മല്ലശ്ശേരി സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയത്തിലെ പെരുന്നാളും ഇടവക ശതോത്തര രജതജൂബിലി സമാപനവും ആരംഭിച്ചു. 16 ന് സമാപിക്കും. ജൂബിലിയുടെ ഭാഗമായി ഇടവകയിലെ ഭവനരഹിതരായ മൂന്ന് കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമ്മിച്ചു നൽകി. ഇന്ന് രാവിലെ എട്ടിന്​ കുർബാന തുടർന്ന് പെരുന്നാൾ കൊടിയേറ്റ്. വൈിട്ട് ആറിന്​ കുടുംബസംഗമം അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. 11മുതൽ 13 വരെ വൈകുന്നേരം കൺവെൻഷൻ, 14ന് വൈകിട്ട് ഏഴിന്​ പ്രദക്ഷിണം, 15ന് രാവിലെ എട്ടിന്​ മൂന്നിന്മേൽ കുർബാന, വൈകുന്നേരം ആറിന്​ തുമ്പമൺ ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ സന്ധ്യാനമസ്ക്കാരവും തുടർന്ന് അനുഗ്രഹ പ്രഭാഷണവും നടക്കും. 16ന് രാവിലെ 7.45ന്​ ബസേലിയോസ് മാർത്തോമ്മ മാ​ത്യൂസ്​ ത്രിതീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന, 10.30ന്​ ജൂബിലി സമാപന സമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഇടവകയുടെ ഡയറക്ടറി, ജൂബിലി സുവനീർ എന്നിവ പ്രകാശനം ചെയ്യും. വൈകുന്നേരം കലാസന്ധ്യയും ഉണ്ടായിരിക്കും. വാർത്താ സമ്മേളനത്തിൽ ഫാ.സാം കെ. ഡാനിയേൽ, ഫാ.ലിജിൻ എബ്രഹാം, ട്രസ്റ്റി വി. ജി.ജോൺ, ജനറൽ കൺവീനർ റോബിൻ പീറ്റർ, സെക്രട്ടറി പി.എസ്.​ രാജു, ജേക്കബ്​ മാത്യു, അജി കെ. ജോർജ്​ എന്നിവർ പങ്കെടുത്തു.