അടൂർ : കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ ഏഴംകുളം - കൈപ്പട്ടൂർ റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ചന്ദനപ്പള്ളി ജംഗ്ഷൻ മുതൽ കൈപ്പട്ടൂർ തെക്കേകുരിശ് വരെയുള്ള റോഡിൽ 8 മുതൽ മാർച്ച് 31 വരെ പൂർണ്ണമായും ഗതാഗതം നിരോധിച്ചു. ചന്ദനപ്പള്ളി ഭാഗത്തുനിന്ന് പത്തനംതിട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചന്ദനപ്പള്ളി - കോന്നി റോഡിൽ കോട്ടൂർപടി,തൃപ്പാറവഴി കൈപ്പട്ടൂർ കിഴക്കേ ജംഗ്ഷനിലെത്തി പോകേണ്ടതാണ്. പത്തനംതിട്ടയിൽ നിന്ന് ചന്ദനപ്പള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ഇതേ വഴിതന്നെ പോകണമെന്ന് കിഫ്ബി എക്സികൂട്ടീവ് എൻജിനീയർ അറിയിച്ചു.