അടൂർ : കോൺഗ്രസ് നേതാവ് ചൂരക്കോട് വിജയന്റെ 10-ാം അനുസ്മരണ സമ്മേളനം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ.ഡി.രാജീവ് അദ്ധ്യക്ഷതവഹിച്ചു. എസ്.ബിനു, ടോം തങ്കച്ചൻ, ഭാനുദേവൻ, പഴകുളം ശിവദാസൻ , ബിജിലി ജോസഫ്, മണ്ണടി കൃഷ്ണകുമാർ, മറിയാമ്മ തരകൻ, എം.ആർ.ജയപ്രസാദ്, സുരേഷ് കുഴിവേലി, ബാബു തണ്ണിക്കോട്, ഗീതാചന്ദ്രൻ , റെജി കുമ്പക്കാട് എന്നിവർ പ്രസംഗിച്ചു. പുഷ്പാർച്ചനയ്ക്ക് മണ്ണടി പരമേശ്വരൻ, ശാന്തൻപിള്ള, ആനന്ദൻപിള്ള , ശോഭന കുഞ്ഞുകുഞ്ഞ്, സൂസൻ ശശികുമാർ, കുഞ്ഞുകുഞ്ഞമ്മ ജോസഫ്, ജോളമ്മ രാജു, ശാന്താദേവി, സത്യൻപിള്ള , വിജയകുമാർ, രാധാകൃഷ്ണൻ കളത്തെട്ട്, ശശികുമാർ, ബാലകൃഷ്ണൻ, സ്കറിയാജോർജ്, ബിനു കണ്ണംകര , ഹാപ്പി എന്നിവർ നേതൃത്വം നൽകി.