appli

പത്തനംതിട്ട : കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ മക്കൾക്ക് 2023 അദ്ധ്യയനവർഷത്തെ ഉന്നതവിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു. കേരളത്തിന് അകത്തുളള സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ബിരുദം, പ്രൊഫഷണൽ ബിരുദം, പി.ജി, പ്രൊഫഷണൽ പി.ജി, ഐ.ടി.ഐ, ടി.ടി.സി, പോളിടെക്‌നിക്, ജനറൽ നേഴ്‌സിംഗ്, ബി.എഡ്, മെഡിക്കൽ ഡിപ്ലോമ എന്നീ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റ്, സർട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, റേഷൻകാർഡ് എന്നിവയുടെ പകർപ്പും, കർഷകതൊഴിലാളിയാണെന്ന യൂണിയൻ സാക്ഷ്യപത്രവും ഹാജരാക്കണം. അപേക്ഷാഫോമിന്റെ മാതൃക www.agriworkersfund.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ ക്ഷേമനിധി ബോർഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ 31 ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. ഫോൺ : 04682327415.