princi

കോന്നി : കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റിന്റെ ഉടമസ്ഥതയിലുളള കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജിയിൽ പ്രിൻസിപ്പൽ തസ്തികതയി​ലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 60000 രൂപ. യോഗ്യത ഫുഡ് ടെക്‌നോളജി /ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് വിഷയത്തിൽ 55 ശതമാനം മാർക്കോടെ പി.ജിയും പി.എച്ച്.ഡിയും 15 വർഷത്തിൽ കുറയാത്ത അദ്ധ്യാപന പ്രവർത്തി പരിചയവും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 23. വെബ് സൈറ്റ് : www.supplycokerala.com, www.cfrdkerala.in