kalari
ആലപ്പുഴ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന്

ചെങ്ങന്നൂർ: ആലപ്പുഴ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ചെങ്ങന്നൂർ പണിക്കേഴ്സ് കളരി ഒാവറോൾ ചാമ്പ്യൻഷിപ്പ് നേടി. പതിനഞ്ച് കളരികളിൽ നിന്ന് 187 പേരാണ് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മത്സരിച്ചത്. വിജയികൾക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ ജോസഫ് സമ്മാനം നൽകി.