അടൂർ : പറക്കോട് അവറുവേലിൽ ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിലെ മകരഭരണി ഉത്സവം 10 മുതൽ 19 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 6 ന് ഗണപതിഹോമം, 7 ന് ഉഷഃപൂജ, 7.30 ന് ഭാഗവതപാരായണം, വൈകിട്ട് 5 ന് തോറ്റംപാട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ദീപക്കാഴ്ച. 15 ന് രാവിലെ 8.30ന് നാരായണീയ സത്സംഗം, 18 ന് വൈകിട്ട് 7.30ന് തിരുവാതിര, 19 ന് രാവിലെ 10 ന് നവകം, പഞ്ചഗവ്യം, 12 ന് ഉച്ചപൂജ ദർശനം, തുടർന്ന് തിരുനാൾ സദ്യ, വൈകിട്ട് 4 ന് ഒാട്ടൻ തുള്ളൽ, രാത്രി 7 ന് എഴുന്നള്ളത്തും വിളക്കും , 8 ന് വിളക്ക് അൻപൊലി. 31 ന് തന്ത്രി ചെങ്ങന്നൂർ കിഴക്കേ താമരമംഗലത്ത് വാസുദേവൻ മധുസൂദൻ നമ്പൂരിയുടെ മുഖ്യ കാർമ്മികത്വത്തിലും മേൽശാന്തി ജി. ശ്രീരാജ് നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലും പ്രതിഷ്ഠാ വാർഷിക ചടങ്ങുകളും നടക്കും. രാവിലെ 5.30 ന് മഹാഗണപതിഹോമം, 10 ന് നവകം പൂജ, ഉച്ചയ്ക്ക് 12 ന് കളംപാട്ട്, ഉച്ചപ്പാട്ട്, രാത്രി 7.30 ന് കളംപാട്ട്, 8 ന് വലിയ ഗുരുതി.