പന്തളം: പാലസ് വെൽഫെയർ സൊസൈറ്റിയുടെ മകരവിളക്കുത്സവകാലത്തെ സായാഹ്ന ഭക്ഷണ വിതരണം അടൂർ ഡി വൈ.എസ്.പി. ആർ.ജയരാജ് ഉദ്ഘാടനം ചെയ്തു. പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് ശങ്കർ വർമ്മ, സെക്രട്ടറി എം.ആർ.സുരേഷ് വർമ്മ, ക്ഷത്രിയക്ഷേമസഭ പന്തളം യൂണിറ്റ് സെക്രട്ടറി ജ്യോതി വർമ്മ, സൊസൈറ്റി പ്രസിഡന്റ് കെ.സി.ഗിരീഷ്‌കുമാർ, ട്രഷറർ ആർ.കെ.ജയകുമാര വർമ്മ, വൈസ് പ്രസിഡന്റ് പ്രസാദ് വർമ്മ, സെക്രട്ടറിമാരായ ദീപാവർമ്മ, എൻ.ആർ.കേരളവർമ്മ തുടങ്ങിയവർ പങ്കെടുത്തു. സൊസൈറ്റിയുടെ അന്നദാന ഹാളിലാണ് ജനുവരി 11 വരെ സായാഹ്നഭക്ഷണം നൽകുന്നത്.