പന്തളം: തപസ്യ കലാ സാഹിത്യ വേദി പന്തളം നഗർ സമിതിയുടെ ആഭിമുഖ്യത്തിൽ തുഞ്ചത്ത് എഴുത്തച്ഛന്റെ അനുസ്മരണ സമ്മേളനം നടത്തി. ജില്ലാ സെക്രട്ടറി എം.ജി ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. പന്തളം നഗരസഭ ഉപാദ്ധ്യക്ഷ രമ്യ ദിലീപ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപിക ഹേമ.എം അനുസ്മരണ പ്രഭാഷണം നടത്തി. പന്തളം സബ് ഇൻസ്‌പെക്ടർ പി.കെ രാജൻ ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശം നൽകി. നാഗലക്ഷ്മി. എസ്. കുറുപ്പ് , യദു കൃഷ്ണൻ, 'ഹരികുമാർ എന്നിവർ പ്രസംഗിച്ചു. എം.ജി .ബിജുകുമാർ സർഗ സംവാദം നയിച്ചു.