inagu
കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം മുൻ നഗരസഭ ചെയർമാനും വർക്കേഴ്സ‌സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ആർ. ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : സർക്കാർ ജീവനക്കാരുടെ ആറ് ഗഡു ക്ഷാമബത്ത കുടിശിക അടിയന്തരമായി അനുവദിക്കണമെന്നും ലീവ് സറണ്ടർ പുനഃസ്ഥാപിക്കണമെന്നും ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ ഉടൻ നൽകണമെന്നും കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ഏകീകൃത പൊതുസർവീസിലെ ആശങ്ക പരിഹരിച്ച് മുൻസിപ്പൽ സർവീസിലെ ജീവനക്കാർക്ക് മറ്റ് ജീവനക്കാരുടെപോലെ ഉദ്യോഗക്കയറ്റം നൽകണമെന്നും സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. മുൻ നഗരസഭ ചെയർമാനും വർക്കേഴ്സ‌സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു. കെ.എം.സി.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആർ മനോജ് കുമാർ അദ്ധ്യക്ഷ വഹിച്ചു. മുൻസിപ്പൽ കൗൺസിലർ സജി എം. മാത്യു, യു.ഡി.എഫ് പാർലമെൻ്ററി പാർട്ടി ലീഡർ ജേക്കബ് ജോർജ്ജ് മനയ്ക്കൽ, പി.ജെ അനിൽകുമാർ, ബിനു ജോർജ്ജ്, വിനോദ് വി.എസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി.എസ്. വിനോദ് (പ്രസിഡന്റ്), അബ്ദുൾ സലാം (വൈസ് പ്രസിഡന്റ്), സുനിൽകുമാർ എസ് (സെക്രട്ടറി), സുമിമോൾ (ജോ.സെക്രട്ടറി), സിജി ഏബ്രഹാം (ട്രഷറാർ) ഗംഗാദേവി, ബിന്ദു ഡി, വിജി പന്തളം, കവിത, പി.എൻ.സി പ്രദീപ് കുമാർ, ആഷ്‌ലി (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.