ചെങ്ങന്നൂർ: നാലാമത് മിത്രമഠം ശ്രീനാരായണ കൺവെൻഷനും പത്താമത് പ്രതിഷ്ഠാ വാർഷികവും എസ്. എൻ. ഡി. പിയോഗം ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ. ബി. യശോധരൻ അദ്ധ്യക്ഷത വഹിച്ചു. വത്സല മോഹനൻ, ജയിൻ ജിനു, വിജയമ്മ പി. എസ്, അഡ്വ. കെ. വി. ജയപ്രകാശ്, കെ. ആർ. മോഹനൻ എന്നിവർ സംസാരിച്ചു. സജിത്ത് ശാന്തി സ്വാഗതവും പി. എൻ. ഗോപിനാഥൻ നന്ദിയും പറഞ്ഞു.