k-padmakumar
എസ്.എൻ.ഡി.പിയോഗം കുമ്പഴ വടക്ക് ശാഖയിലെ മുതിർന്ന പൗരന്മാരെ ആദരിക്കുന്ന ചടങ്ങ് പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം കുമ്പഴ വടക്ക് 607-ാം നമ്പർ ശാഖയുടെ ആഭീമുഖ്യത്തിൽ മുതിർന്ന ശാഖാ യോഗം അംഗങ്ങളെ ആദരിച്ചു. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.ഒ പുഷ്‌പേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ പി.കെ പ്രസന്ന കുമാർ, ഡോ. രാജീവൻ, ബിനു മനോഹർ, മുൻശാഖാ പ്രസിഡന്റ് പി.എസ് ശശിധരൻ, വാസവപ്പണിക്കർ, ഇ.എസ് രാജമ്മ എന്നിവർ പ്രസംഗിച്ചു. യൂണിയൻ കമ്മിറ്റി അംഗം കെ. അനിൽ കുമാർ സ്വാഗതവും വി.കെ രവീന്ദ്രൻ നന്ദിയും പറഞ്ഞു.