04-silver-line

കുന്നന്താനം : സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച പ്രതിഷേധയോഗം കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ, വി. ജെ. ലാലി, അരുൺ ബാബു, ഷിബു എഴേപുഞ്ചയിൽ, ഏ.റ്റി. വർഗീസ്, ഷിനോ ഓലിക്കര, ജോണിക്കുട്ടി പുന്നശേരിൽ, സേവിയർ ജേക്കബ്, രതീഷ് രാജൻ, സുമതി കുട്ടിയമ്മ, എസ്. രാധാമണി, റോസിലിൻ ഫിലിപ്പ്, സെലിൻ ബാബു, ദേവസ്യാച്ചൻ പുന്നമൂട്ടിൽ, മാത്യു ജേക്കബ് എന്നിവർ പ്രസംഗിച്ചു.