കൊറ്റനാട്: കോൺഗ്രസ് മണ്ഡലം കൺവെൻഷൻ നടത്തി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആശിഷ് പാലയ്ക്കാമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ കുര്യൻ മുഖ്യ അതിഥിയായി. മുൻ എം.എൽ.എ മാലേത്ത് സരളാദേവി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് ടി.കെ സാജു, ജനറൽ സെക്രട്ടറി സതീഷ് പണിക്കർ, ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. പി.കെ മോഹനരാജ്, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു പാറക്കൽ, ശോശാമ്മ തോമസ്, അഡ്വ.പ്രകാശ് കുമാർ ചരളേൽ, ബിന്ദു സജി, രാജൻ മാത്യു, എം.ടി മനോജ്, എൻ. സുഗതൻ, ഷിബു കൂടത്തിനാലിൽ, എം.സി റോയ്, കൊച്ചുമോൻ വടക്കേതിൽ, ജി.അരവിന്ദബാബു, സനോജ് കൊറ്റനാട്, നിഷാദ് മടുത്തുമുറി, ശ്രീവിദ്യാ രാജേഷ്, സനോഷ് കാവുങ്കൽ, ശ്യാം കൃഷ്ണൻ, ജോബിൻ കോട്ടയിൽ, അഞ്ജലി ബാലൻ, സതീഷ് വൃന്ദാവനം എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് കോൺഗ്രസിലേക്ക് എത്തിയവരെ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.