കോന്നി:പൊൻകുന്നം- പുനലൂർ റോഡിലെ പുളിമുക്കിൽ അമിത വേഗതയിൽ വന്ന കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. തമിഴ്‌നാട് ശങ്കരൻകോവിൽ സ്വദേശി രാമർ പാണ്ഡ്യൻ (63) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11നാണ് സംഭവം. ആക്രി കച്ചവടക്കാരനായ രാമർ പാണ്ഡ്യൻ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. കോന്നി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.