04-sob-abhishek
അഭിഷേക്

പന്തളം: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തോട്ടക്കോണം ഐരാണിക്കത്തറ വീട്ടിൽ സുരേഷിന്റെ മകൻ അഭിഷേക് (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂടിയൂർക്കോണം സ്വദേശി പ്രേം പ്രകാശ് (26) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പുതുവത്സര തലേന്ന് പന്തളം- മാവേലിക്കര റോഡിൽ മുട്ടാർ ജംഗ്ഷന് സമീപം രാത്രി പത്തരയോടെയായിരുന്നു അപകടം.