
ഞങ്ങൾക്ക് ബസ് വേണം
പത്തനംതിട്ട: പുതിയ ഗതാഗതമന്ത്രി കെ.ബി. ഗണേശ് കുമാറിന് മുന്നിൽ ജില്ലയിലെ മലയോര മേഖലയിലുള്ളവർ തങ്ങളുടെ ഗതാഗത പ്രശ്നം ഉയർത്തുന്നു. ആങ്ങമൂഴി, കരിമാൻതോട്, പമ്പാവാലി പ്രദേശങ്ങളിൽ നിന്ന് പത്തനംതിട്ട വഴി തിരുവനന്തപുരത്തേക്ക് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസുകൾ ഇല്ലാത്തതാണ് മലയോര മേഖല നേരിടുന്ന പ്രധാന പ്രശ്നം. പത്തനംതിട്ട വഴി തിരുവനന്തപുരം ഭാഗത്തേക്ക് ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, ജനത എ.സി ലോ ഫ്‌ളോർ ബസുകൾ മാത്രമേ ദീർഘദൂര സർവീസ് നടത്തുന്നുള്ളൂ.
ഇങ്ങനെ സർവീസ് നടത്താം
@ ആങ്ങമൂഴി, സീതത്തോട്, ചിറ്റാർ, കാരികയം, മണിയാർ, വടശ്ശേരിക്കര, മണ്ണാറക്കുളഞ്ഞി, മൈലപ്രാ, പത്തനംതിട്ട , അഴൂർ, കൊടുന്തറ, താഴുർക്കടവ്, വള്ളിക്കോട്, ചന്ദനപ്പള്ളി, കൊടുമൺ, ഏഴംകുളം, പറക്കോട് , അടൂർ, ഏനാത്ത്, കൊട്ടാരക്കര, ആയൂർ, കിളിമാനൂർ, വെഞ്ഞാറമ്മുട്, പോത്തൻകോട്, കഴക്കൂട്ടം, ടെക്‌നോപാർക്ക്, ലുലുമാൾ, ചാക്ക, കിഴക്കേക്കോട്ട, തിരുവനന്തപുരം.
@ കരിമാൻതോട്, തേക്കുതോട്, തണ്ണിത്തോട്, അതുമ്പുംകുളം, പയ്യനാമൺ, കോന്നി, വകയാർ, കൂടൽ, കലഞ്ഞൂർ, പത്തനാപുരം, കുന്നിക്കോട്, വാളകം, ആയൂർ , കിളിമാനൂർ, വെഞ്ഞാറമ്മൂട്, വെമ്പായം, വട്ടപ്പാറ, നാലാഞ്ചിറ, കേശവദാസപുരം, പാളയം, തിരുവനന്തപുരം
@ നാറാണംതോട്, പമ്പാവാലി, ഇടകടത്തി, മുക്കൂട്ടുതറ, ചാത്തൻതറ, വെച്ചൂച്ചിറ, നവോദയ, പരുവ, കട്ടിക്കൽ, കടുമീൻചിറ, മടന്തമൺ, അത്തിക്കയം, നാറാണംമൂഴി, വലിയകുളം, ബംഗ്ലാംകടവ്, വടശ്ശേരിക്കര, മണ്ണാറക്കുളഞ്ഞി, മൈലപ്രാ, പത്തനംതിട്ട, കുമ്പഴ, വെട്ടൂർ, അട്ടച്ചാക്കൽ, കോന്നി, കൂടൽ, കലഞ്ഞൂർ, പത്തനാപുരം, പുനലൂർ, അഞ്ചൽ, ആയൂർ, കിളിമാനൂർ, വെഞ്ഞാറമ്മൂട്, പോത്തൻകോട്, കഴക്കൂട്ടം, ടെക്‌നോപാർക്ക്, ലുലുമാൾ, ചാക്ക, കിഴക്കേക്കോട്ട, തിരുവനന്തപുരം.
@ കോട്ടയം, കറുകച്ചാൽ, മല്ലപ്പള്ളി, കോഴഞ്ചേരി റൂട്ടിൽ ഓർഡിനറി ചെയിൻ സർവീസ് ബസുകൾ വർഷങ്ങളായി അധികൃതർ നടത്തുന്നുണ്ട്. ഈ ബസ് കോട്ടയത്ത് നിന്ന് കോഴഞ്ചേരിയിൽ ട്രിപ്പ് അവസാനിപ്പിക്കാതെ കോഴഞ്ചേരിയിൽ നിന്ന് അടൂർ വരെ ബസ് റൂട്ട് നീട്ടണം. കോഴഞ്ചേരി, വെണ്ണിക്കുളം, മല്ലപ്പള്ളി, കറുകച്ചാൽ, തോട്ടയ്ക്കാട് പ്രദേശങ്ങളിലുള്ളവർക്ക് നേരിട്ടും എളുപ്പവും അടൂർ ഭാഗത്തേയ്ക്ക് പോകുന്നതിന് സർവീസ് സഹായകരമാകും.