photo
ഗവിയിലെ പുതിയ കോട്ടെജുകളിൽ ഒന്ന്

കോന്നി : നയന മനോഹര വിരുന്നൊരുക്കി സഞ്ചാരികളെ മാടി വിളിക്കുന്ന ഗവിയിലെ ഇക്കോ ടൂറിസം സെന്ററിന് പുതിയ മുഖം. ഗവിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് അനുവദിച്ച 1.90 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് പൂർത്തിയായിരിക്കുന്നത്. ഇന്ന് രാവിലെ പത്തിന് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ. എ അദ്ധ്യക്ഷത വഹിക്കും. പ്രതിദിനം ധാരാളം വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന ഗവിയിൽ അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കുന്നതിൽ അപര്യാപ്തത നിലനിൽക്കുകയായിരുന്നു. ടൂറിസം വകുപ്പുമന്ത്രി പി.എ .മുഹമ്മദ് റിയാസിന്, അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ നൽകിയ നിവേദനത്തെ തുടർന്നാണ് സംസ്ഥാന ടൂറിസം വകുപ്പിൽ നിന്ന് 1.9 കോടി രൂപ ഗവിയിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾ നവീകരിക്കുന്നതിനായി തുക അനുവദിച്ചത്. കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ നേതൃത്വത്തിലാണ് ഗവി ഇക്കോ ടൂറിസം സെന്റർ പ്രവർത്തിക്കുന്നത്.

സൗകര്യങ്ങൾ.....

സഞ്ചാരികൾക്ക് താമസിക്കുന്നതിന് ആധുനിക ഇക്കോ കോട്ടെജുകൾ, നവീകരിച്ച ഭക്ഷണശാല, ബോട്ടിംഗ് സംവിധാനങ്ങൾ.

..................

1.90 കോടിയുടെ നവീകരണം