മല്ലപ്പള്ളി : വായ്പൂര് മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് ഇന്ന് നടക്കും. രാവിലെ 8 ന് അഭിഷേകം,തുടർന്ന് ഗണപതിഹോമം, ഭാഗവത പാരായണം, 6ന് ആറാട്ടുപുറപ്പാട്, ആറാട്ട് സദ്യ , 7ന് ആറാട്ടുകടവിൽ ഭജന, 7.30ന് ആറാട്ട്, സംഗീത സദസ് , 8ന് ആറാട്ട് എഴുന്നെള്ളത്ത് , 9.30ന് ആറാട്ട് വരവേൽപ്പ്,തുടർന്ന് സേവ എന്നിവ നടക്കും.