മല്ലപ്പള്ളി :പുറമറ്റം കല്ലുപാലം ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന യു.ഡി.എഫ് വിചാരണ സദസിന്റെ പ്രചാരണ ബോർഡ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതിൽ യു.ഡി.എഫ് പുറമറ്റം മണ്ഡലം പത്താം വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു. മുൻ എം എൽ എ ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് തമ്പി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് തിരുവല്ല നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ്, മണ്ഡലം ചെയർമാൻ രാജേഷ് സുരഭി, റിൻസൺ വർഗീസ്, പഞ്ചായത്ത് മെമ്പർ കെ. വി. രശ്മിമോൾ,ഈപ്പൻ മാത്യു, ഷീലാ സ്‌കറിയ, സാബു തോമസ്, ഇടിച്ചാണ്ടി ജോസഫ്, രാജു വടക്കുംതല, ബാബു ജി. സകറിയാ ഫിലിപ്പ് , സുനിൽ എന്നിവർ പ്രസംഗിച്ചു.