ചെങ്ങന്നൂർ: യു.ഡി.എഫ് കുറ്റവിചാരണ സദസിന്റെ ഭാഗമായി മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ വനിതാ സംഗമം നടത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുജ ജോൺ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മാന്നാർ ബ്‌ളോക്ക് പ്രസിഡന്റ് രാധാമണി ശശീന്ദ്രൻ അദ്ധ്യഷത വഹിച്ചു. അഡ്വ.ഡി.നാഗേഷ് കുമാർ, അഡ്വ.കെ.ആർ സജീവൻ, ശ്രീലത ഓമനക്കുട്ടൻ, വത്സല ബാലകൃഷ്ണൻ, ഡി.മിനിക്കുട്ടി, ചിത്ര എം നായർ, സജി മെഹബുബ്, നിയോജകമണ്ഡലം ഭാരവാഹികളായ കുഞ്ഞുഞ്ഞുമ്മ പറമ്പത്തുർ, വി.കെ ശോഭ, സീമ ശ്രീകുമാർ, എം.ബി ബിന്ദു, ഷൈല ജേക്കബ് എന്നിവർ പ്രസംഗിച്ചു.