കല്ലൂപ്പാറ: സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി പെരുന്നാൾ ഏഴ് മുതൽ നടക്കും. അന്ന് രാവിലെ കുർബാനയ്ക്ക് ശേഷം വികാരി ഫാ. ജോൺ മാത്യുവിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റും. കല്ലൂർക്കര,ചാക്കോംഭാഗം, കല്ലൂപ്പാറ ജംഗ്ഷൻ,വള്ളോന്തറഭാഗം,യക്ഷിമന്ദത്തുഭാഗം, അഴകനാപ്പാറഭാഗം, ഐക്കരപ്പടി,കാവനാൽ, മഠത്തുംഭാഗം കുരിശടികളിലും കൊടിയേറ്റ് നടക്കും. 12ന് രാവിലെ മഠത്തുംഭാഗം പടിഞ്ഞാറ് സൺഡേസ്കൂൾ ഹാളിൽ കുർബാന. 5.30ന് വൈകിട്ട്പ ള്ളിയിൽ പ്രദക്ഷിണം. 13ന് വൈകിട്ട് 5.30ന് പ്രദക്ഷിണം. 14ന് കുർബാനയ്ക്ക് റവ.ബെന്യാമീൻ റമ്പാൻ കാർമ്മികത്വം വഹിക്കും. വൈകിട്ട് 5.30ന് പ്രദക്ഷിണം. 15ന് രാവിലെ 7ന് മൂന്നിന്മേൽ കുർബ്ബാനയ്ക്ക് സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് നേർച്ചവിളമ്പ്. 3ന് പ്രദക്ഷിണം