dayanatha

പരിക്കേറ്ര തഞ്ചാവൂർ സ്വദേശി ചികിത്സതേടി

ശബരിമല: പതിനെട്ടാംപടി കയറുന്നതിനിടെ തീർത്ഥാടകനെ പൊലീസ് മർദ്ദിച്ചതായി പരാതി. പരിക്കേറ്റ തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി ദയാനന്ദ് (24) സന്നിധാനം ഗവ.ആശുപത്രിയിൽ ചികിത്സതേടി. ഇന്നലെ രാവിലെ 11.30നാണ് സംഭവം.
കേരള പൊലീസിലെ ഇന്ത്യൻ റിസർവ് ബറ്റാലിയൻ സേനാംഗങ്ങളാണ് പടിയിൽ ഡ്യൂട്ടി നോക്കിയിരുന്നത്. പടി കയറുന്നതിനിടെ മർദ്ദിച്ചത് ചോദ്യം ചെയ്തതിന് വീണ്ടും ക്രൂരമായി മർദ്ദിച്ചതായി ദയാനന്ദ് പറഞ്ഞു. കൂടെ ഉണ്ടായിരുന്നവർ ചോദ്യം ചെയ്തതോടെ ഇവരെയും മർദ്ദിച്ചെന്നും പരാതിയുണ്ട്. നെഞ്ചിലും കാലിനും പരിക്കേറ്റ ദയാനന്ദന്റെ മൊഴി സന്നിധാനം പൊലീസ് രേഖപ്പെടുത്തി. രാവിലെ 11നും പതിനൊന്നരയ്ക്കും ഇടയിലുള്ള പതിനെട്ടാം പടിയിലെ സി.സി ടി.വി ദൃശ്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് ദയാനന്ദ പറഞ്ഞു. പതിനെട്ടാം പടിയിൽ പൊലീസ് നടത്തുന്ന ബലപ്രയോഗത്തിൽ കുട്ടികൾ അടക്കമുള്ള നിരവധി തീർത്ഥാടകർക്ക് കഴിഞ്ഞ ദിവസങ്ങളിൽ പരിക്കേറ്റിരുന്നു.