05-aranmula-kuzhikala-roa
കേന്ദ്ര റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 15 കോടി രൂപ അനുവദിച്ച ആറന്മുള കുഴിക്കാല പരിയാരം ഇലവുംതിട്ട റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് ആന്റോ ആന്റണി എം.പി തുടക്കം കുറിക്കുന്നു. പി. ജെ ജോൺസൻ (ഗ്രാമ പഞ്ചായത്ത് മെമ്പർ), സിജു എം.ജെ,(ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്) കെ. പി മുകുന്ദൻ(മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്), മേഴ്‌സി മാത്യു(ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), സാലി ലാലു(ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), ജിജി ചെറിയാൻ മാത്യു (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), സിനു എബ്രഹാം, അജി അലക്‌സ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), വിൽസൺ ചിറക്കാല (ഗ്രാമ പഞ്ചായത്ത് മെമ്പർ) എന്നിവർ സമീപം.

പത്തനംതിട്ട: ആറന്മുള -കുഴിക്കാല-പരിയാരം -ഇലവുംതിട്ട റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി ആന്റോ ആന്റണി എം. പി അറിയിച്ചു. 10 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് കേന്ദ്രധന സഹായത്തോടെ 6.5 മീറ്റർ വീതിയിൽ ദേശീയ നിലവാരത്തിലാണ് നിർമ്മിക്കുന്നത്.