മല്ലപ്പള്ളി: പുന്നവേലി സെന്റ് ജെയിംസ് സി.എസ്.ഐ. ചർച്ചിന്റെ ഇടവക രൂപീകരണത്തിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെയും ജീവകാരുണ്യ വികസന പദ്ധതികളുടെയും ഉദ്ഘാടനം ഇടവക വികാരി റവ. ഷിബിൻ വർഗീസിന്റെ അദ്ധ്യക്ഷതയിൽ ജില്ല കളക്ടർ ഷിബു എ. നിർവ്വഹിച്ചു. മദ്ധ്യ കേരള മഹായിടവക ബിഷപ്പ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ അനുഗ്രഹ പ്രഭാഷണവും ജൂബിലി ലോഗോ പ്രകാശനവും ഭവനദാന പദ്ധതിയുടെ ശിലാശീർവ്വാദ കർമ്മവും നടത്തി. സാമൂഹ്യ പ്രവർത്തക പ്രൊഫ. ഡോ. എം. എസ്. സുനിൽ ആദ്യ വിവാഹ സഹായം കൈമാറി.
മഹായിടവക മുൻ അദ്ധ്യക്ഷൻ റൈറ്റ് റവ. തോമസ് സാമുവൽ ബിഷപ്പ് ആദ്യ വിദ്യാഭ്യാസ സഹായം നൽകി. നവജീവൻ ട്രസ്റ്റ് സാരഥി പി. യു. തോമസ് ആദ്യ മെഡിക്കൽ സഹായം കൈമാറി. റവ. ജിജി ജോൺ ജേക്കബ് , അഡ്വ. സ്റ്റീഫൻ ജെ. ദാനിയൽ, അഡ്വ. ഷീബ തരകൻ, പുന്നവേലി, റവ. ഡോ. ജേക്കബ് ഇടുക്കുള , റവ. ഡോ. സാം ടി. മാത്യു , മാത്യു ജോർജ്, ഷാജഹാൻ മൗലവി ഖഷീഷി, ഷാബു സി. അമ്പാട്ട്, തോമസ് കെ എബ്രഹാം, കുര്യൻ വർഗീസ്, ലീന ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.