പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തുന്ന രോഗികളായ ശബരിമല ഭക്തരെ ചികിത്സിക്കാൻ സംവിധാനമില്ലെന്ന് ബി.ജെ.പി ആരോപിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അയിരൂർ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രി സന്ദർശിച്ചു. ജില്ലാ സെക്രട്ടറി റോയി ചാങ്ങോത്ത്, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ യുവ മോർച്ച ജില്ലാ പ്രസിഡന്റ് നിഥിൻ ശിവ, ബി ജെ പി പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ എന്നിവരും ഉണ്ടായിരുന്നു