പത്തനംതിട്ട : തൃശൂരിൽ ബി.ജെ.പി നടത്തിയ സ്ത്രീശക്തി സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരിച്ചത് എൻ.ഡി.എ സംസ്ഥാന വൈസ് ചെയർമാൻ കെ. പത്മകുമാർ, ബി.ജെ.പി നേതാക്കളായ ജി. രാമൻനായർ, കെ.എസ്.രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ്. നേതാക്കൾക്കൊപ്പം കുശലം പറഞ്ഞാണ് പ്രധാനമന്ത്രി നടന്നത്. പ്രധാനമന്ത്രിക്കൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ കഴിഞ്ഞത് ഹൃദ്യമായ അനുഭവമായിരുന്നുവെന്ന് കെ. പത്മകുമാർ പറഞ്ഞു.