റാന്നി : പൊതുസ്ഥലത്ത് മദ്യപിച്ചുകൊണ്ടിരുന്ന സംഘത്തിനെ ചോദ്യം ചെയ്യുന്നതിനിടയിൽ പൊലീസിനെ ആക്രമിച്ച കേസിൽ ഒരാളെ പിടികൂടി. വെച്ചൂച്ചിറ ചാത്തൻതറ പത്തായപ്പാറ വീട്ടിൽ മണി(50)യെയാണ് വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. എസ് ഐ സായിസേനനും സംഘത്തിനും നേരേ ഇന്നലെ ചാത്തൻതറയിലാണ് കൈയേറ്റമുണ്ടായത്. പൊലീസിനെ ഉപദ്രവിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു. പത്തനംതിട്ട വനിതാ പൊലീസ് രജിസ്റ്റർ ചെയ്ത ബലാൽസംഗക്കേസിൽ പ്രതിയാണ് മണി. ഈ കേസിൽ റിമാൻഡിൽ കഴിഞ്ഞുവന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.