
പത്തനംതിട്ട : ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ വിദ്യാർത്ഥികളായ ആരോൺ കേപ്പ് ജോണും നിസി വർഗീസും പങ്കെടുക്കും. ഇരുവരും 14 കേരള ബറ്റാലിയൻ കീഴിലുള്ള എൻ.സി.സി കേഡറ്റ്‌സ് ആണ്. അഞ്ചുമാസം നീണ്ടുനിന്ന ക്യാമ്പുകളിൽ നിന്നാണ് ഡൽഹിയിലെ പരേഡിൽ പങ്കെടുക്കുവാൻ ഇവർക്ക് അവസരം ലഭിച്ചത്. മൂന്നാംവർഷ ഗണിത ശാസ്ത്ര ബിരുദ വിദ്യാർത്ഥിയായ ആരോൺ പുത്തൂർ ജോൺ ഭവനിൽ ജോണിന്റേയും ഷൈജു ജോണിന്റേയും മകനാണ്. അടൂർ പീസ് വില്ലയിൽ എം.കെ.വർഗീസിന്റേയും സുജയുടെയും മകളായ നിസി വർഗീസ് രണ്ടാംവർഷ ബിരുദ കൊമേഴ്‌സ് വിദ്യാർത്ഥിനിയാണ്.