
റാന്നി : എസ്.എസ്.എ കേരളം ബി.ആർ.സി റാന്നിയുടെ ആഭിമുഖ്യത്തിൽ വൈക്കം ജി.യു.പി എസിൽ നടന്ന പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി നിർവഹിച്ചു. ഗിന്നസ് റെക്കാഡ് ജേതാവായ കായിക പരിശീലകൻ ബെന്നി ജോസഫിന്റെ നേതൃത്വത്തിൽ നടന്ന അഭ്യാസപ്രകടനത്തിൽ ഇരുപത് പേർ പങ്കെടുത്തു. റാന്നി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബി.എസ്.ഷിജിത, പി.ടി.എ പ്രസിഡന്റ് റെജി തോമസ്, പ്രഥമാദ്ധ്യാപകൻ സി.പി.സുനിൽ, എൻ.എസ്.എസ് കോർഡിനേറ്റർ ഷിനി എന്നിവർ പ്രസംഗിച്ചു.