xmass

ചന്ദനപ്പള്ളി : കോൺഗ്രസ് രണ്ടാംവാർഡ് കമ്മിറ്റിയുടെയും സ്‌നേഹ സ്‌പർശത്തിന്റെയും നേതൃത്വത്തിൽ ക്രിസ്മസ് കിറ്റുകൾ വിതരണം ചെയ്തു. പന്തളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സക്കറിയ വർഗീസ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ ജോസ് പള്ളിവാതുക്കൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ, മുള്ളൂർ സുരേഷ്, അനിൽ കൊച്ചുമുഷിക്കൽ, വിനയൻ ചന്ദനപ്പള്ളി, ഷൈജു മുല്ലശേരിൽ, കുഞ്ഞുമോൻ അങ്ങാടിക്കൽ, ബിജു അലക്‌സ്, ലിസി ലാലി സുദർശൻ, യാശോദ മോഹൻ ദാസ്, അഡ്വ.ബിജുലാൽ, എബ്രഹാം സാമൂവൽ കോപ്പാറ, ഡാനിയേൽ, രാജു പുവണ്ണുംവിളയിൽ എന്നിവർ പങ്കെടുത്തു.