റാന്നി : റാന്നി പഞ്ചായത്തിലെ കോൺഗ്രസ് വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയനെതിരെ സി.പി.എം അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ശശികല രാജശേഖരൻ , സന്ധ്യാദേവി, സുധാകുമാരി , ഗീതാ സുരേഷ്, അജിമോൻ എന്നിവരാണ് അവിശ്വാസം നൽകിയത്. പുതുശേരി മല ഏഴാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സീറ്റ് സി.പി.എം പിടിച്ചെടുത്തതിനെ തുടർന്നാണ് അവിശ്വാസ നീക്കം .13 സീറ്റിൽ സി.പി.എം 5, കേരള കോൺഗ്രസ് (എം) 1, കോൺഗ്രസ് 4, സ്വതന്ത്രർ 2, ബി.ജെ.പി 1 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില.